ന്യൂഡൽഹി > ഉത്തർപ്രദേശിലെ സംഭലിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഷാഹി ജുമാ മസ്‌ജിദിലെ സർവേയ്‌ക്കിടെയുണ്ടായ സംഘർഷത്തിൽ പാർലമെൻ്റ് ചർച്ച ആവശ്യപ്പെട്ട് എ എ റഹീം എംപി നോട്ടീസ് നൽകി. ചട്ടം 267 പ്രകാരം സഭാനടപടികൾ നിർത്തി വെച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
സംഭവം രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങൾക്ക് കോട്ടം തട്ടുന്നതും വർഗീയ ചേരിതിരിവിന് വഴി വെക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗി സർക്കാർ കലാപശ്രമങ്ങളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു. സർക്കാർ സംവിധാനങ്ങൾ സംഘർഷത്തിന് പ്രോത്സാഹനം നൽകുന്നുവെന്ന് കുറ്റപ്പെടുത്തിയ എംപി, അടിയന്തര പ്രാധാന്യത്തോടെ വിഷയം ചർച്ച ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..