21 November Thursday

600 സാംസങ് തൊഴിലാളികള്‍ കസ്റ്റഡിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024


ചെന്നൈ
സാംസങ് ഇലക്ട്രോണിക് ഫാക്ടറിക്ക് മുന്നിൽ വേതന വര്‍ധനയടക്കം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന തൊഴിലാളികളും യൂണിയൻ നേതാക്കളും ഉള്‍പ്പെടെ അറുനൂറോളം പേരെ  പൊലീസ് കസ്റ്റഡിയിലെടുത്തു.  സെപ്തംബര്‍ 9 മുതൽ ആരംഭിച്ച സമരത്തിന്റെ ഭാ​ഗമായി പ്രകടനം നടത്തിയവരെയാണ് കസ്റ്റഡിയിലെടുത്തത്. തൊഴിലാളികള്‍ ​ഗാന്ധിജയന്തി ദിനത്തില്‍ നിരഹാരസത്യ​ഗ്രഹവും നടത്തി.

ചെന്നൈ ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിക്കുമുന്നിലാണ് നാലാഴ്ചയായി സിഐടിയു അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ നൂറു കണക്കിന് ജീവനക്കാര്‍ സമരം ചെയ്യുന്നത്. 

തൊഴിൽ സമയം എട്ട് മണിക്കൂറാക്കുക, വേതന വര്‍ധന നടപ്പാക്കുക, ട്രേഡ് യൂണിയനെ അം​ഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പണിമുടക്കുന്ന ജീവനക്കാരെ പിരിച്ചുവിടുമെന്ന് സാംസങ് ഭീഷണി മുഴക്കിയിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top