19 December Thursday

ഒഡിഷയിൽ വൈദ്യുതി മേഖലയിലെ സ്വകാര്യവൽക്കരണം ; കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം 
പ്രഖ്യാപിച്ച്‌ എസ്‌കെഎം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024


ന്യൂഡൽഹി
പടിഞ്ഞാറൻ ഒഡിഷയിലെ ബാർഗഢിൽ വൈദ്യുതി വിതരണം സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം തുടരുന്ന കർഷകർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം). വൈദ്യുതി വിതരണാവകാശം ടാറ്റാ പവറിന്‌ കൈമാറിയതിന്‌ പിന്നാലെ എല്ലായിടത്തും പ്രീപെയ്‌ഡ്‌ സ്‌മാർട്ട്‌ മീറ്ററുകൾ സ്ഥാപിക്കാനുള്ള നീക്കവും തുടങ്ങി. ഈ നീക്കം കേന്ദ്രസർക്കാരും എസ്‌കെഎമ്മും 2020ൽ ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾക്ക്‌ വിരുദ്ധമാണ്‌.

ബാർഗഢിൽ വീടുകളിലും കൃഷിയിടങ്ങളിലും സ്ഥാപിച്ച 15,000 സ്‌മാർട്ട്‌ മീറ്ററുകൾ സ്വമേധയാ നീക്കംചെയ്‌ത കർഷകർ പത്മാപുരിലെ ടാറ്റാ പവർ ഓഫീസിന്‌ മുന്നിൽ ഇവ കൂട്ടിയിട്ട്‌ പ്രതിഷേധിച്ചു. എല്ലാ ജില്ലയിലും 26ന്‌ കർഷകരും തൊഴിലാളികളും സംയുക്തമായി പ്രതിഷേധം സംഘടിപ്പിക്കും. രമേഷ്‌ മൊഹാപത്ര ഉൾപ്പടെയുള്ള കർഷക നേതാക്കൾക്ക്‌ എതിരായ കള്ളക്കേസുകൾ അടിയന്തിരമായി പിൻവലിക്കണമെന്നും എസ്‌കെഎം വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top