മുംബൈ
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിക്ക് കനത്ത തിരിച്ചടി നല്‍കി നാല് നേതാക്കളും നിരവധി പ്രവര്‍ത്തകരും ശരദ് പവാര്‍ പക്ഷത്തേക്ക്. അജിത്പവാര്‍ എൻസിപി പിംപിരി –- ചിഞ്ച് വാഡ് ജില്ലാ അധ്യക്ഷൻ അജിത് ഗാവനെ, വിദ്യാര്‍ഥി വിഭാഗം നേതാവ് യഷ് സനെ, മുൻ കൗൺസിലര്‍മാരായ രാഹുൽ ഭോസ്‍ലെ, പങ്കജ് ഭലേക്കര്‍ എന്നിവരാണ് രാജിവച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ അജിത് പവാര്‍ വിഭാഗം ഒറ്റ സീറ്റിലൊതുങ്ങിയതോടെയാണ് ശരദ് പവാറിനൊപ്പംചേരാന്‍ നേതാക്കളുടെ ഒഴുക്ക് തുടങ്ങിയത്. നിരവധി എംഎൽഎമാര്‍ ശരദ് പവാറുമായി ആശയവിനിമയം നടത്തി. മറാത്ത സംവരണ വിഷയം സംസാരിക്കാനെന്ന് അവകാശപ്പെട്ട് മുതിര്‍ന്ന നേതാവും മന്ത്രിയുമായ ഛഗൻ ഭുജ്ബാൽ കഴിഞ്ഞദിവസം ശരദ് പവാറിനെ സന്ദര്‍ശിച്ചു. അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാര്‍ ചൊവ്വാഴ്ച പൂണെ മോദിബാഗിലെ പവാറിന്റെ വസതിയിലെത്തിയിരുന്നു.
അജിത് പവാറിനെ പഴിച്ച്
ആർഎസ്‌എസ്
ലോക്‌സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്‌ട്രയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റതില്‍ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയെ പഴിച്ച് ആർഎസ്‌എസ് വാരിക. ബിജെപി അംഗങ്ങളും അനുഭാവികളും എൻസിപിയുമായുള്ള സഖ്യത്തെ അംഗീകരിച്ചിട്ടില്ല. സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരുമായി ആശയവിനിമയം നടത്തിയശേഷമാണ് ഈ അഭിപ്രായത്തിൽ എത്തിച്ചേർന്നതെന്നും മറാത്തി വാരിക ‘വിവേക്’ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറഞ്ഞു.
എൻസിപിയുമായുള്ള സഖ്യം മേൽത്തട്ടിൽ മാത്രമായി. കൂറുമാറി വന്നവർക്ക് സ്ഥാനങ്ങൾ നൽകിയത് ബിജെപിയുടെ അണികളിൽ അതൃപ്‌തിയുണ്ടാക്കി. ബിജെപി നേതാക്കൾക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും -ലേഖനത്തിലുണ്ട്. പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്‌ട്രയിൽ 23 സീറ്റ് നേടിയ ബിജെപിക്ക് ഇത്തവണ ഒൻപ് സീറ്റ് മാത്രം. സഖ്യകക്ഷികളായ ശിവസേന(ഷിൻഡെ)യ്‌ക്ക് ഏഴ് സീറ്റ് കിട്ടിയപ്പോൾ എൻസിപി(അജിത് പവാർ) ഒരു സീറ്റിലൊതുങ്ങി. ആകെ 48 സീറ്റിൽ മുപ്പതിലും ശിവസേന(ഉദ്ദവ്), എൻസിപി(ശരദ്‌പവാർ), കോൺഗ്രസ് പാർടികൾ ഉൾപ്പെട്ട മഹാ വികാസ് അഘാഡി ജയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..