23 December Monday

ലോക്ക്‌ഡൗണിൽ പട്ടിണിയിലായി "ഇന്ദ്രൻ’ ; സഹായിക്കണമെന്ന്‌ നടൻ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020


ന്യൂഡൽഹി
ലോക്ക്‌ഡൗണിൽ ആഹാരത്തിനും മരുന്നിനും വഴിയില്ലാതെ “ഇന്ദ്രൻ’. പഞ്ചാബി സിനിമാതാരവും ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന മഹാഭാരത്‌ സീരിയലിൽ ദേവേന്ദ്രന്റെ കഥാപാത്രം അവതരിപ്പിക്കുകയും ചെയ്ത സതീഷ്‌ കൗളാണ് ലോക്‌ഡൗണിലെ‌ തന്റെ ദുരിതജീവിതം തുറന്നുകാട്ടിയത്‌.

അറുപത്തുഞ്ചുകാരനായ സതീഷ് നേരത്തെ വൃദ്ധസദനത്തിലായിരുന്നെങ്കിലും ഇപ്പോൾ സഹായി സത്യാദേവിക്കൊപ്പം ലുധിയാനയിൽ വാടകയ്ക്ക്‌ താമസിക്കുകയാണ്‌. ലോക്‌ഡൗൺ ആയതോടെ മരുന്നോ പലചരക്കോ മറ്റ്‌ അടിസ്ഥാന സേവനങ്ങളോ തനിക്ക്‌ ലഭ്യമാകുന്നില്ല. വിനോദമേഖലയിൽ ഉള്ളവർ സഹായിക്കണം. നടനെന്ന നിലയിൽ എനിക്ക്‌ നൽകിയ സ്‌നേഹം ഒരു മനുഷ്യനെന്ന നിലയിലും നൽകണമെന്ന്‌ സതീഷ്‌ പറഞ്ഞു.

പഞ്ചാബ്‌ സ്വദേശിയായ സതീഷ്‌ മുംബൈയിലെത്തിയാണ്‌ വിനോദമേഖലയിൽ തന്റേതായ സ്ഥാനം പിടിച്ചത്‌. രോഗബാധിതനായി 2015 മുതൽ രണ്ടര വർഷത്തോളം കിടപ്പായിരുന്നു. ഇപ്പോൾ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നും ഇനിയും അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്നും അദ്ദേഹം പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top