22 December Sunday

സെയ്ദ്‌ ഹൈദർ റാസയുടെ 2.5 കോടിയിലധികം വിലമതിക്കുന്ന പെയിന്റിങ്‌ മോഷ്ടിക്കപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

photo credit: X

മുംബൈ> ദക്ഷിണ മുംബൈയിലെ ഗോഡൗണിൽ നിന്ന് പ്രശസ്ത ചിത്രകാരൻ സെയ്ദ്‌ ഹൈദർ റാസയുടെ  2.5 കോടിയിലധികം വിലമതിക്കുന്ന പെയിന്റിങ്‌ മോഷ്ടിക്കപ്പെട്ടു. 1992 ലെ പ്രകൃതി (നാച്വർ) എന്ന പെയിന്റിംഗാണ്‌ അസ്തഗുരു ഓക്ഷൻ ഹൗസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെയർഹൗസിൽ നിന്ന് മോഷണം പോയത്‌.

കോവിഡ്‌ 19 ന്റെ  സമയത്ത് അദ്ദേഹത്തിന്റെ അക്രിലിക് പെയിന്റിങ്ങുകൾ ദക്ഷിണ മുംബൈയിലെ ബല്ലാർഡ് പിയറിലെ വെയർഹൗസിൽ സൂക്ഷിച്ചിരുന്നു. പെയിന്റിങ്‌ കാണാത്തതിനെ തുടർന്ന് ലേലം നടക്കുന്ന സ്ഥാപനത്തിന്റെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സിദ്ധാന്ത് ഷെട്ടി പരാതി നൽകി. പെയിന്റിങ്‌ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായും അതിനായി സിസിടിവി ദൃശ്യങ്ങളെ ഉപയോഗപ്പെടുത്തുമെന്നും പൊലീസ്‌ വ്യക്തമാക്കി.

2020-ൽ ലേലത്തിനായി പെയിന്റിങ്‌ ഉടമ ഇന്ദ്ര വീർ സ്ഥാപനത്തിന്‌ നൽകിയതായിരുന്നു ചിത്രം. പിന്നീട്‌ 2022 മാർച്ചിലാണ് ചിത്രം അവസാനമായി കണ്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 380 (മോഷണം) പ്രകാരം സംഭവത്തിൽ പൊലീസ്‌ കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top