22 December Sunday

കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടി: 3 ഭീകരർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

ജമ്മു കശ്മീർ > ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പാേർട്ട്. ഭീകരരുടെ നുഴഞ്ഞുകയറ്റമുണ്ടെന്ന്  രഹസ്യാന്വേഷണ വിഭാ​ഗത്തിന്റെ അറിയിപ്പുണ്ടായിരുന്നു.

തുടർന്ന് ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടെന്ന് ഇന്ത്യൻ ആർമി എക്സിൽ പങ്കുവച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top