ഇംഫാൽ > മണിപ്പൂരിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തു. അസം റൈഫിൾസും മണിപ്പൂർ പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. ഇംഫാൽ -ചുരാചന്ദ്പൂർ റൂട്ടിലെ ലെയ്സാങ് ഗ്രാമത്തിലെ പാലത്തിനടിയിൽ നിന്നാണ് 3.6 കിലോ സ്‌ഫോടകവസ്തുക്കൾ സുരക്ഷാ സേന പിടിച്ചെടുത്തത്. ഡിറ്റണേറ്ററുകൾ, കോർഡ്‌ടെക്‌സ് മുതലയാവയാണ് പാലത്തിനടിയിൽ നിന്ന് കണ്ടെടുത്തത്. സ്‌ഫോടകവസ്തുക്കൾ നിർവീര്യമാക്കാൻ ബോംബ് സ്‌ക്വാഡിനെ വിന്യസിച്ചതായി സുരക്ഷാ സേന പറഞ്ഞു.
കഴിഞ്ഞ ദിവസം ചുരാചന്ദ്പൂർ ജില്ലയിലെ മൊൽജോൾ ഗ്രാമത്തിൽ നിന്ന് എം-16 ഉൾപ്പെടെ ഏഴ് തോക്കുകളും നാല് എസ്ബിബിഎൽ നാടൻ തോക്കുകളും ഒരു റിവോൾവർ, വെടിമരുന്ന് എന്നിവ സുരക്ഷാ സേന പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..