07 November Thursday

ലൈംഗികാതിക്രമങ്ങളിൽ ഇരയ്ക്ക് നഷ്ടപരിഹാരം നൽകാൻ സെഷൻസ് കോടതികൾ ഉത്തരവിടണം: സുപ്രീം കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

ന്യൂഡൽഹി > ലൈംഗികാതിക്രമങ്ങൾക്ക്‌ ഇരകളായ സ്‌ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും നഷ്‌ടപരിഹാരം‌ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. നിയമപരമായ നഷ്‌ടപരിഹാരം‌ നൽകാൻ സെഷൻസ്‌ കോടതികൾ നിർബന്ധമായും ഉത്തരവിടണമെന്ന്‌ സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസ് മാരായ ബി വി നാഗരത്ന, പങ്കജ് മിത്തൽ എന്നിവർ അംഗങ്ങളായ ബെഞ്ചാണ് ഉത്തരവിട്ടത്.

ലൈംഗികാതിക്രമക്കേസുകളിൽ ഇരയാക്കപ്പെടുന്നവർക്ക് സിആർപിസി 357എ (ഭാരതീയ ശിക്ഷാനിയമം- 396ാം വകുപ്പ്‌) പ്രകാരം  ഉചിതമായ നഷ്‌ടപരിഹാരം‌ നൽകാൻ സെഷൻസ്‌ കോടതികൾ ഉത്തരവിടണമെന്നാണ് നിർദേശം. സെഷൻസ് കോടതിയുടെ നഷ്ടപരിഹാര ഉത്തരവിന്റെ അഭാവം ഇരകൾക്കുള്ള ആനുകൂല്യങ്ങൾ വൈകിപ്പിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഈ നിർദ്ദേശം അധികാരികൾ വേഗത്തിൽ നടപ്പിലാക്കുകയും ഉചിതമായ സമയത്ത് ഇടക്കാല നഷ്‌ടപരിഹാരം‌ നൽകണമെന്നും കോടതി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top