22 December Sunday

മണിപ്പൂരിൽ ഏഴ് കലാപകാരികൾ അറസ്റ്റിൽ; ആയുധ ശേഖരം പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

ഇംഫാൽ > മണിപ്പൂരിൽ രണ്ട് നിരോധിത സംംഘടനകളിലെ ഏഴ് പ്രവർത്തകർ അറസ്റ്റിൽ. ഒരാൾ മെയ്തി സായുധ സം​ഘടനയായ അരംബായി തെങ്കോളിന്റെ പ്രവർത്തകനാണ്. ഇവരിൽ നിന്നും വൻ ആയുധ ശേഖരം പിടിച്ചെടുത്തു. മണിപ്പൂരിലെ വിവിധ ജില്ലകളിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്.

ഒരു എസ്എല്‍ആര്‍, സ്‌നിപ്പര്‍ റൈഫിള്‍, രണ്ട് ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍സ്, 9എംഎം പിസ്റ്റള്‍, അഞ്ച് ഗ്രനേഡ് ഉള്‍പ്പെടെ നിരവധി ആയുധങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഒപ്പം ഒരു ഇരുചക്രവാഹനവും പിടിച്ചെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ട് പോകൽ, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിലായി മണിപ്പൂരിലെ തൗബൽ, ബിഷ്ണുപൂർ ജില്ലകളിൽ നിന്നാണ് കലാപകാരികളെ പിടികൂടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top