22 December Sunday

ഛത്തീസ്ഗഢിൽ ഇടിമിന്നലേറ്റ് ഏഴ് പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

റായ്പൂർ > ഛത്തീസ്ഗഢിലെ ബലോദബസാർ-ഭട്ടപാര ജില്ലയിൽ ഇടിമിന്നലേറ്റ് എഴ് പേർ മരിച്ചു. മുകേഷ് (20), തങ്കർ സാഹു (30), സന്തോഷ് സാഹു (40), താനേശ്വർ സാഹു (18), പൊഖ്‌രാജ് വിശ്വകർമ (38), ദേവ് ദാസ് (22), വിജയ് സാഹു (23) എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു. ഇവരെ സമീപത്തെആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊഹ്താരയിൽ കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴായിരുന്നു ഇവർക്ക് മിന്നലേറ്റത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top