22 December Sunday

മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ 7 പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

മുംബൈ > മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ 7 പേർ മരിച്ചു. പുലർച്ചെ 5.20ന് ചെമ്പൂർ ഈസ്റ്റ് എ എൻ ഗൈക് വാദ് മാർഗിലെ സിദ്ധാർഥ് കോളനിയിലെ ഒരു കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

കെട്ടിടത്തിന്റെ താഴത്തെ നില കടയായി പ്രവർത്തിക്കുകയായിരുന്നു. മുകളിലാണ് ആളുകൾ താമസിച്ചിരുന്നത്. താഴത്തെ നിലയിലുണ്ടായ ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം. മരിച്ചവരിൽ മൂന്ന് കുട്ടികളുമുണ്ട്. താഴത്തെ കടയിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ടുപേർ ഓടി രക്ഷപെട്ടു. മൃതദേഹങ്ങൾ രാജവാഡി ആശുപത്രിയിലേയ്ക്ക് മാറ്റി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top