22 December Sunday

ഏഴ് വയസുകാരന്‌ ലൈംഗിക പീഡനം: പ്രതികൾ പ്രായപൂർത്തിയാകാത്തവർ

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

ഇൻഡോർ> മധ്യപ്രദേശിലെ ഇൻഡോറിൽ ഏഴ് വയസുകാരനെ പ്രായപൂർത്തിയാകാത്ത രണ്ടു പേർ ചേർന്ന്‌ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ്. ഒക്‌ടോബർ നാലിന് രാത്രി കുട്ടി ഗർബ പന്തലിന് സമീപമുള്ള പൂന്തോട്ടത്തിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പീഡനം നടന്നതെന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറഞ്ഞു.

പ്രതികൾക്ക്‌ ഏകദേശം 13 വയസ്സ് പ്രായമുണ്ടെന്നാണ്‌ പൊലീസിന്റെ കണ്ടെത്തൽ. പോക്‌സോ നിയമ പ്രകാരം കേസ്‌  രജിസ്റ്റർ ചെയ്യ്‌തതായും സംഭവത്തിൽ  അന്വേഷണം ആരംഭിച്ചതായും പൊലീസ്‌ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top