22 December Sunday

ഗുജറാത്തിൽ ഒന്നാംക്ലാസുകാരിയുടെ കൊലപാതകം ; അറസ്റ്റിലായ പ്രിൻസിപ്പൽ ബിജെപിക്കാരൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

ഗോവിന്ദ് നട്ട് 
അര്‍ജുൻസിങ്ങിനൊപ്പം


അഹമ്മദാബാദ്
ഗുജറാത്തിലെ ​ദാഹോദ് ജില്ലയിൽ  ലൈം​ഗികാതിക്രമം ചെറുത്ത ഒന്നാംക്ലാസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്ന് പ്രിൻസിപ്പൽ ബിജെപി പ്രവര്‍ത്തകൻ. ​ അറസ്റ്റിലായ പ്രിൻസിപ്പൽ ​ഗോവിന്ദ് നട്ട്(55)  ബിജെപി നേതാവും മുൻമന്ത്രിയുമായ അര്‍ജുൻസിങ്ങിനൊപ്പം ആര്‍എസ്എസ്, വിഎച്ച്പി പരിപാടികളിൽ പങ്കെടുക്കുന്ന ഫോട്ടോകൾ പുറത്തുവന്നു. വ്യാഴാഴ്ച സ്കൂള്‍ പരിസരത്തുനിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുൾപ്പെടെ സമീപകാലത്ത് സംസ്ഥാനത്ത് ബിജെപിയുമായി ബന്ധമുള്ളവര്‍ പീഡന കേസിൽ പ്രതികളാകുന്ന സംഭവങ്ങളിൽ നേതൃത്വം മൗനം പാലിക്കുകയാണ്.

ജൂലൈയിൽ സൗരാഷ്ട്രയിൽ 21 കാരിയെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ട്രസ്റ്റി ബലാത്സം​ഗംചെയ്തു. കേസില്‍ രണ്ട് ബിജെപിക്കാര്‍ അറസ്റ്റിലായി. പഠാനിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുവിനെ സംരക്ഷിച്ച യുവമോര്‍ച്ച നേതാവ് ​ഗൗരവ് ചൗധരി കഴിഞ്ഞ​ദിവസമാണ് അറസ്റ്റിലായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top