23 December Monday

മഹാരാഷ്ട്രയിൽ നഴ്സിങ് വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈം​ഗീകാതിക്രമം: ഓട്ടോഡ്രൈവർ പ്രതി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

മുംബൈ > മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നഴ്സിങ് വിദ്യാർഥിനി ലൈംഗിക പീഡനത്തിന് ഇരയായി. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകും വഴി ഓട്ടോ ഡ്രൈവർ ആണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. ഓട്ടോ ഡ്രൈവർ ശീതള പാനീയത്തിൽ ലഹരിമരുന്ന് കലർത്തി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പെൺകുട്ടി ആരോ​​ഗ്യം വീണ്ടെടുത്തതിന് തുടർന്നാണ് പൊലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഓട്ടോറിക്ഷയെക്കുറിച്ചുള്ള പരിശോധനകൾ നടത്തിവരികയാണ്.  

ഓട്ടോ ഡ്രൈവറെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് കൃത്യമായ ഇടപെടൽ നടത്തുന്നില്ലെന്ന ആരോപണവും പ്രതിഷേധവും ശക്തമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top