16 September Monday

ശങ്കർ ഐഎഎസ്‌ അക്കാദമിക്ക്‌ അഞ്ചുലക്ഷം പിഴ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024


ന്യൂഡൽഹി
സിവിൽ സർവീസ്‌ പരീക്ഷാവിജയികളുടെ പരസ്യം തെറ്റിദ്ധരിപ്പിക്കും വിധം നൽകിയതിന്‌ ശങ്കർ ഐഎഎസ്‌ അക്കാമിക്ക്‌ അഞ്ചുലക്ഷം രൂപ പിഴയിട്ട്‌ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെയുള്ള 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ചാണ്‌ നടപടി. 2022ലെ യുപിഎസ്‌സി സിവിൽ സർവീസ്‌ പരീക്ഷ വിജയിച്ച 933-ൽ 336 പേർ അക്കാദമിയിൽ പഠിച്ചവരാണെന്ന്‌ തെറ്റിദ്ധരിപ്പിക്കും വിധമായിരുന്നു പരസ്യം. ആദ്യ 100ൽ 40 പേരും അക്കാദമിയിൽ നിന്നുള്ളവരാണെന്നും പരസ്യത്തിൽ പറഞ്ഞു.

തമിഴ്‌നാട്ടിൽ നിന്നുള്ള 42 പേരിൽ 37 വിജയികളും തങ്ങളുടെ സ്ഥാപനത്തിൽ പഠിച്ചു, രാജ്യത്തെ ഏറ്റവും മികച്ച ഐഎഎസ്‌ അക്കാദമി എന്നീ അവകാശവാദങ്ങളും ഉന്നയിച്ചു. എന്നാൽ വിജയിച്ച ഉദ്യോഗാർഥികൾ തെരഞ്ഞെടുത്ത കോഴ്‌സുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യത്തിൽ മനഃപൂർവം മറച്ചുവെച്ചതായി  കണ്ടെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top