മുംബൈ
"ഞാനിപ്പോള്‍ അധികാരത്തിലില്ല. രാജ്യസഭയിൽ എനിക്ക് ഒന്നരവര്‍ഷം കൂടി കാലാവധിയുണ്ട്. അതിനുശേഷം ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ല. ഇതെവിടെയങ്കിലും അവസാനിപ്പിച്ചേ പറ്റു'. ഈ മാസം ആദ്യം ശക്തികേന്ദ്രമായ ബാരാമതിയിലെ പരിപാടിയിൽ സംസാരിക്കവെ ശരദ് പവാര്‍ സജീവ രാഷ്ട്രീയം വിടുന്നതായി സൂചിപ്പിച്ചു. പക്ഷേ, 60 വര്‍ഷത്തിലേറെ നീണ്ട രാഷ്ട്രീയം അവസാനിപ്പിക്കാനൊരുങ്ങുമ്പോള്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് അദ്ദേഹത്തിന് സമ്മാനിച്ചത് അപ്രതീക്ഷിത തിരിച്ചടി.
ആറുമാസം മുമ്പ് ലോക്സഭാതെരഞ്ഞെടുപ്പിൽ പത്തിൽ എട്ടു സീറ്റിലും ജയിച്ച പവാറിന്റെ എൻസിപിക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടിയത് 10 സീറ്റുമാത്രം. പവാറുണ്ടാക്കിയ പാര്‍ടിയും ചിഹ്നവുമടക്കം സ്വന്തമാക്കി ബിജെപി പാളയത്തിലേക്ക് പോയ അനന്തരവൻ അജിത് പവാര്‍ 40 സീറ്റ് നേടി. ബാരാമതിയില്‍ അജിത് പവാര്‍ 1,00,899 ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. ശരദ്പവാര്‍ നിര്‍ത്തിയ കൊച്ചുമകൻ യുഗേന്ദ്രപവാറിന് കിട്ടിയത് 80,233 വോട്ടുമാത്രം. 2019ല്‍ അവിഭക്ത എൻസിപി 54 സീറ്റിലാണ് ജയിച്ചത്. 1978ൽ 38–ാം വയസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ പവാര്‍ പിന്നീട് മൂന്ന് തവണ കൂടി ആ പദവിയിലെത്തി. പലതവണ കേന്ദ്രമന്ത്രിയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..