മധുര > ശരിഅത്ത് കൗൺസിൽ സ്വകാര്യ സ്ഥാപനം മാത്രമാണെന്നും അതിന് കോടതിയുടെ അധികാരമില്ലെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. കോടതിയുടെ തീർപ്പില്ലാതെ വിവാഹമോചനത്തിന് ശരീഅത്ത് കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റ് നിയമപരമായി നിലനിൽക്കില്ല. 2010ൽ വിവാഹിതരായ ഡോക്ടർ ദമ്പതികളുടെ വിവാഹമോചനക്കേസ് പരിഗണിക്കവേയാണ് നിരീക്ഷണം.
ഭാര്യ നൽകിയ ഗാർഹികപീഡനക്കേസിൽ നഷ്‌ടപരിഹാരവും ജീവനാംശവും നൽകണമെന്ന് കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നു. കേസ് നടക്കുന്നതിനിടയിൽ ഭർത്താവ് തമിഴ്‌നാട് ശരിയത്ത് കൗൺസിൽ തൗഹീദ് ജമാത്തിനെ സമീപിച്ച് വിവാഹമോചന സർട്ടിഫിക്കറ്റ് തരപ്പെടുത്തി. ഈ സർട്ടിഫിക്കറ്റ് അംഗീകരിക്കാനാകില്ലെന്ന് കോടതി ഉത്തരവിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..