23 December Monday

അർജുന് അടുത്തേക്ക്: ഡ്രോൺ പരിശോധന തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

അങ്കോള > അർജുന്റെ ലോറി കണ്ടെത്താനായി ഡ്രോൺ പരിശോധന ആരംഭിച്ചു. പരിശോധന ആരംഭിച്ചാൽ ഒരു മണിക്കൂറിനകം വിവരം ലഭിക്കുമെന്നാണ് ദൗത്യസംഘം തലവന്‍ മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ നമ്പ്യാര്‍ അറിയിക്കുന്നത്. ലോറി കിടക്കുന്നത് എങ്ങനെയെന്ന് കൃത്യമായി നിർണയിക്കാൻ ഐബോഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തുന്നത്. 20-30 മീറ്റർ ആഴത്തിലുള്ള ലോഹ സാന്നിധ്യം കണ്ടെത്താനാകും.

നേരത്തെ 12 മണിക്കായിരുന്നു പരിശോധന നിശ്ചയിച്ചിരുന്നത്. ഡല്‍ഹിയില്‍ നിന്നും രാജധാനി എക്‌സ്പ്രസില്‍ ഐബോഡിനായുള്ള ബാറ്ററി കൊണ്ടുവന്നത് പ്രതീക്ഷിച്ചതിലും ഒരുമണിക്കൂർ വൈകിയാണ്.   

സി​ഗ്നൽ നഷ്ടപ്പെടാതിരിക്കാൻ മേഖലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥലം കൃത്യമായാൽ ‍ഡീപ് ഡൈവ് നടത്താനാണ് പദ്ധതി. എന്നാൽ ​ഗം​ഗാവലി പുഴയിലെ കുത്തൊഴുക്ക് വെല്ലുവിളിയാകുന്നുണ്ട്. മുങ്ങൽ വിദ​ഗ്ധർക്ക് പുഴയിൽ ഇറങ്ങാനാകുന്ന സ്ഥിതി അല്ലെന്നാണ് രാവിലെ പുഴയിൽ പരിശോധന നടത്തിയ നേവി അറിയിച്ചത്.ഡൈവിങ് സംഘം പ്രദേശത്ത് തുടരുന്നുണ്ട്.  തിരച്ചിലിനായി കോസ്റ്റ്​ഗാർഡിന്റെ ഹെലികോപ്ടറും സ്ഥലത്തുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top