അങ്കോള > ഗംഗാവലി പുഴയിൽ നടത്തിയ ഡ്രോൺ പരിശോധനയിൽ അർജുന്റെ ട്രക്ക് കണ്ടെത്തി. പരിശോധനയിൽ ശക്തമായ ലോഹസാന്നിധ്യം ഉറപ്പിച്ചിരുന്നു. ഇത് അർജുന്റെ ലോറിയിൽ നിന്നുള്ളതാണ് എന്ന് ദൗത്യസംഘം സ്ഥിരീകരിച്ചു.
ലൊക്കേഷന് മുകളിലൂടെ പത്ത് തവണ ഡ്രോൺ പറത്തി. മൂന്നാം തവണ തന്നെ വെള്ളത്തിനടിയിൽ നിന്ന് സിഗ്നൽ ലഭിച്ചു. മൂന്ന് ലോഹ ഭാഗങ്ങൾ പോയിന്റ് ചെയ്തിട്ടുണ്ട്. എന്നാൽ ലോറിയുടെ ക്യാബിൻ എതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഇതിനായി അടുത്തഘട്ട പരിശോധന അരംഭിച്ചിട്ടുണ്ട്. എന്നാൽ അടിയൊഴുക്ക് കാരണം പുഴയിൽ ഇറങ്ങാനാകാത്ത സ്ഥിതി ആണെന്നാണ് നേവി പിആർഒ അറിയിക്കുന്നത്. ഉടൻ ഡീപ് ഡെവിങ് സാധ്യമായേക്കില്ല.
അര്‍ജുന്‍ ഓടിച്ച ലോറിയില്‍ നിന്നുവീണ തടി നേരത്തെ കണ്ടെത്തിയിരുന്നു.അര്‍ജുന്റെ വണ്ടിയില്‍ നിന്നും വീണത് തന്നെയാണിതെന്ന് വാഹന ഉടമ മനാഫും സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രോണ്‍ പരിശോധനയില്‍ ട്രക്ക് കണ്ടെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..