ഷിരൂര്‍ > കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ തടി കഷ്ണം കണ്ടെത്തി. മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെ നടത്തിയ തിരച്ചിലിൽ കോണ്‍ടാക്ട് പോയിന്റ് നാലിന് സമീപത്ത് നിന്നാണ് തടി കഷ്ണം കണ്ടെത്തിയത്. ഇതേ തരത്തിലുള്ള കൂടുതൽ മരത്തടികൾ അടിത്തട്ടിലുണ്ടെന്ന് മാൽപെ പറഞ്ഞു.
ഇന്നലെ നടത്തിയ തിരച്ചിലിൽ ട്രക്കിന്റെ ലോഹഭാഗങ്ങളും കയർ കഷ്ണവും കണ്ടെത്തിയിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചാണ് ഇന്ന് വിശദമായ തിരച്ചിൽ നടത്തുന്നത്. വെള്ളത്തിന്റെ അടിത്തട്ട് വ്യക്തമായി കാണാമെന്നും കൂടുതൽ തെളിവുകൾ ഇന്ന് കണ്ടെത്താൻ കഴിയുമെന്ന്ന കരുതുന്നതായും ഈശ്വർ മാൽപെ പറഞ്ഞു. ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധനയും പുഴയിൽ നടക്കുന്നു.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് തിരച്ചിൽ ആരംഭിച്ചത്. അർജുന്‍റെ ലോറി ഉണ്ടെന്ന് സംശയിക്കുന്നതായി നാവികസേന മാര്‍ക്ക് ചെയ്ത കോണ്‍ടാക്ട് പോയിന്റ് നാലിന് സമീപത്താണ് പരിശോധന നടക്കുന്നത്. പുഴയിൽ ഇറങ്ങിയുള്ള പരിശോധനയ്ക്ക് ജില്ലാ പൊലീസ് മേധാവി അനുമതി നൽകിയതോടെയാണ് ഈശ്വർ മാൽപെ ഇന്ന് തിരച്ചിലിനിറങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..