ഷിരൂർ > കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ ലോഹ ഭാഗം കണ്ടെത്തി. ലോഹഭാഗം അർജുന്റെ ലോറിയുടേതെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു.
ഇന്നത്തെ തിരച്ചിലിൽ പുഴയിൽ നിന്ന് കണ്ടെത്തിയ കയറും ക്രാഷ് ഗാർഡും അർജുന്റെ ലോറിയുടേതെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. നേവി അടയാളപ്പെടുത്തിയ 30 മീറ്റർ ചുറ്റളവിലാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്.
ഷിരൂരിൽ ഗംഗാവലി പുഴയോരത്ത് തിരച്ചിലിനിടെ ഇന്നലെ അസ്ഥി കണ്ടെത്തിയിരുന്നു. അസ്ഥി ഫോറൻസിക് പരിശോധനയ്ക്കായി പൊലീസ് ലാബിലേക്ക് മാറ്റി. തിരച്ചിലിന് ഔദ്യോഗിക അനുമതി ലഭിക്കാത്തതിനെ തുടർന്ന് മുങ്ങൽ വിദഗ്ധൻ ഊശ്വർ മാൽപെ ഇന്നലെ മടങ്ങി. ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധനയാണ് ഗംഗാവലി പുഴയിൽ പുരോഗമിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..