22 December Sunday

ഷിരൂരിൽ 
തിരച്ചിൽ നിർത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

അങ്കോള> ഷിരൂരിൽ മണ്ണിടിഞ്ഞ്‌ ഗംഗാവലി പുഴയിൽവീണ്‌ കാണാതായ കോഴിക്കോട്‌ കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി. പ്രതികൂല കാലാവസ്ഥയായതിനാൽ നേവിയും എൻഡിആർഎഫ്‌ സംഘവും ശനിയാഴ്ച കാര്യമായ തിരച്ചിൽ നടത്തിയില്ല. പിന്നാലെ മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപെയും കരക്കുകയറി.

ഗോവയിൽനിന്ന്‌ കൂറ്റൻ ഡ്രഡ്‌ജർ എത്തിച്ചാലേ പുഴയിൽനിന്ന്‌ മണ്ണുനീക്കാനാകൂ എന്ന്‌ ഈശ്വർ മൽപെ പറഞ്ഞു. ഡ്രഡ്‌ജർ 22ന്‌ എത്തുമെന്നാണ്‌ പറയുന്നത്‌. എത്തിയാലും ദിവസങ്ങൾ കഴിഞ്ഞേ തിരച്ചിൽ തുടരാനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top