ന്യൂഡൽഹി
വാരാണസി ജ്ഞാൻവാപി മസ്‌ജിദിലേത് മുഗൾകാലംമുതലുള്ള ഫൗണ്ടനാണെന്നും ശിവലിംഗമല്ലെന്നും കാശി കർവത് ക്ഷേത്രത്തിലെ മുഖ്യപൂജാരി ഗണേഷ് ശങ്കർ ഉപാധ്യായ. മസ്‌ജിദിന് പിന്നിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ മുഖ്യപൂജാരിയാണ് ഇദ്ദേഹം.
അമ്പതുവർഷമായി പള്ളിയെയും അവിടത്തെ മൗലവിമാരെയും അടുത്തറിയാമെന്നും ഫൗണ്ടന്റെ മുകളിൽനിന്ന് ജോലിക്കാർ പകർത്തിയ ചിത്രമാണ് ശിവലിംഗമാണെന്ന് പലരും തെറ്റിദ്ധരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കാശി വിശ്വനാഥ് ഇടനാഴിയുടെ നിർമാണത്തിനായി യഥാർഥ ശിവലിംഗവും അഞ്ച് വിനായക പ്രതിമയും തകർക്കപ്പെട്ടിണ്ടെന്ന് കാശിയിലെ സന്യാസിയായ മഹന്ത് രാജേന്ദ്ര തിവാരി പറഞ്ഞു. മസ്ജിദില്‍ വീഡിയോ സർവേ നടത്തിയ ഫോട്ടോഗ്രാഫർ ഗണേശ് ശർമയും സംഘപരിവാർ പ്രചാരണം തള്ളി. പള്ളിയുടെ ഭാഗത്തുള്ള നിലവറയിൽ കാര്യമായി ഒന്നുമുണ്ടായിരുന്നില്ലെന്നും ശര്‍മ പറഞ്ഞു. എന്നാൽ, കാശി ക്ഷേത്രത്തിന്റെ സമീപത്തുള്ള ഭാഗത്ത് ചില ശിലാഭാഗങ്ങൾ കണ്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..