22 December Sunday

അപ്പാർട്‌മെന്റിൽ കയറിയ കള്ളനെ തുരത്തി വളർത്തുപൂച്ച; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

മുംബൈ>  മറാത്തി സിനിമ സംവിധായിക സ്വപ്ന ജോഷിയുടെ വീട്ടിൽ കയറിയ കള്ളനെ തുരത്തി വളർത്തുപൂച്ച. കഴിഞ്ഞ ദിവസം അന്ധേരിയിലുള്ള ലോഖൺഡ്‌വാല കോംപ്ലക്സിൽ 6-ാം നിലയിലെ അപ്പാർട്മെന്റിലേക്കാണ്‌ ജനലിലൂടെ കള്ളൻ കയറിയത്‌. പുലർച്ചെ മൂന്നരയ്ക്കാണ് കള്ളൻ എത്തിയത്. കെട്ടിടത്തിലെ പൈപ്പിൽ പിടിച്ച് മുകളിലെത്തി ജനലിലൂടെ അകത്തേക്ക്‌ കടക്കുകയായിരുന്നു.

കള്ളൻ കയറിയത്‌  മനസ്സിലായതോടെ വളർത്തുപൂച്ച കരഞ്ഞ് വീട്ടുകാരെ വിളിച്ചുണർത്തി. പൂച്ചയുടെ ശബ്ദം കേട്ട് മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന സംവിധായികയുടെ മകളും മരുമകനും എത്തിയെങ്കിലും കള്ളൻ രക്ഷപ്പെട്ടു. വീട്ടിൽ നിന്ന്‌ 6,000 രൂപയാണ്‌ മോഷണം പോയത്‌. സംഭവത്തിൽ അംബോളി പൊലീസിൽ പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ്‌ പൂച്ചയ്ക്ക്‌ അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്‌.

 

 

 

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top