22 December Sunday

ചോംസ്കി മോദിയെക്കുറിച്ച് പറഞ്ഞത് ഉദ്ധരിച്ചു ; ​ഗവേഷകന് നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024


ന്യൂഡൽഹി
അമേരിക്കൻ ചിന്തകൻ നോം ചോംസ്കി നരേന്ദ്രമോദിയെ വിമര്‍ശിച്ച് നടത്തിയ പരാമര്‍ശം പിഎച്ച്‍ഡി ​ഗവേഷണ നിര്‍ദേശത്തിൽ ഉള്‍പ്പെടുത്തിയ ​ഗവേഷകന് കാരണംകാണിക്കൽ നോട്ടീസ് നൽകി ഡൽഹിയിലെ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി. അച്ചടക്കനടപടി തുടങ്ങിയതോടെ ​​ഗവേഷണ നിര്‍ദേശത്തിന് അനുമതി നൽകിയ പ്രമുഖ ശ്രീലങ്കൻ സോഷ്യോളജി അധ്യാപകൻ സസൻക പെരേര യൂണിവേഴ്സിറ്റിയിൽ നിന്ന് രാജിവച്ചു. നോട്ടീസ് ലഭിച്ച ​ഗവേഷകൻ യൂണിവേഴ്സിറ്റിയോട് മാപ്പപേക്ഷിച്ചുവെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.കശ്മീരിന്റെ നരവംശശാസ്ത്രവും രാഷ്ട്രീയവുമായി ബന്ധപ്പെട്ട പിഎച്ച്‍ഡി ​ഗവേഷണ നിര്‍ദേത്തിലാണ്  2022ൽ യുട്യൂബിൽ വന്ന അഭിമുഖത്തിൽ ചോംസ്കി നടത്തിയ മോദി വിമര്‍ശം​ ​ഗവേഷകൻ ഉദ്ധരിച്ചത്. തീവ്ര ഹിന്ദുത്വ പാരമ്പര്യത്തിൽ നിന്നുവരുന്ന മോദി ഇന്ത്യൻ മതേതര ജനാധിപത്യത്തെ തകിടംമറിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ചോം​സ്കി പറഞ്ഞത്. ​


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top