22 December Sunday

ലൈംഗിക പീഡനക്കേസ്: സംഗീതജ്ഞൻ സഞ്ജയ് ചക്രബർത്തി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

കൊൽക്കത്ത > ലൈം​ഗിക പീഡനക്കേസിൽ സം​ഗീതജ്ഞൻ സഞ്ജയ് ചക്രബർത്തി അറസ്റ്റിൽ. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനെത്തിയ 15കാരിയെയാണ് ഇയാൾ ലൈം​ഗികമായി ഉപദ്രവിച്ചത്. രണ്ട് മാസത്തോളം നീണ്ട തിരച്ചിലിനൊടുവിൽ കൊൽക്കത്ത പൊലീസാണ് ​ഗായകനെ അറസ്റ്റ് ചെയ്തത്.

പോക്സോ കേസിൽ അറസ്റ്റ് ചെയ്ത സഞ്ജയ്യെ‌ 18 വരെ കസ്റ്റഡിയിൽ വിട്ടു. കൊൽക്കത്തയിലെ യോ​ഗാ ഇൻസ്റ്റിറ്റ്യൂട്ടിനോടനുബന്ധിച്ച് സഞ്ജയ് സംഗീത പരിശീലനം നൽകിയിരുന്നു. ഇവിടെവെച്ചാണ് 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ക്ലാസ് വിട്ട് മറ്റ് കുട്ടികൾ പോയ ശേഷമായിരുന്നു പീഡനശ്രമം. കൗൺസിലങ്ങിലാണ് പെൺകുട്ടി തനിക്ക് നേരിട്ട അനുഭവം പുറത്തുപറഞ്ഞത്. പണ്ഡിറ്റ് അജോയ് ചക്രബർത്തിയുടെ സഹോദരനാണ് സഞ്ജയ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top