16 December Monday

യെച്ചൂരി സ്മരണയില്‍ മഹാവികാസ്‌ അഘാഡി

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

മുംബൈയിൽ സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണത്തില്‍ എൻസിപി അധ്യക്ഷന്‍ ശരദ് പവാര്‍ സംസാരിക്കുന്നു


ന്യൂഡൽഹി
ദേശീയ രാഷ്‌ട്രീയത്തിലെ മികവുറ്റ ശബ്‌ദവും സിപിഐ എം ജനറൽ സെക്രട്ടറിയുമായിരുന്ന സീതാറാം യെച്ചൂരിയെ അനുസ്‌മരിച്ച്‌ മഹാരാഷ്‌ട്രയിലെ പ്രതിപക്ഷ മുന്നണിയായ മഹാവികാസ്‌ അഘാഡി.

മുംബൈയിലെ വൈ ബി ചവാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സിപിഐ എം മഹാരാഷ്‌ട്ര സംസ്ഥാന സെക്രട്ടറി ഡോ. ഉദയ്‌ നർക്കർ അധ്യക്ഷനായി.    യെച്ചൂരിയുടെ രാഷ്ട്രീയ ജീവിതം ഇതിവൃത്തമായി സംസ്ഥാന കമ്മിറ്റി നിർമിച്ച പത്തുമിനിറ്റ്‌ ദൈർഘ്യമുള്ള ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു. എൻസിപി അധ്യക്ഷൻ ശരദ്‌ പവാർ, പിസിസി പ്രസിഡന്റ്‌ നാനാ പടോളെ, ശിവസേന (യുബിടി) നേതാവ്‌ അരവിന്ദ് സാവന്ത് എംപി,  സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ അശോക്‌ ധാവ്‌ളെ, നിലോൽപ്പൽ ബസു, സിപിഐ സംസ്ഥാന സെക്രട്ടറി സുഭാഷ് ലാൻഡെ, ഇന്ത്യൻ വർക്കേഴ്‌സ്‌ പാർടി ജനറൽ സെക്രട്ടറി ജയന്ത്‌ പാട്ടീൽ, സിപിഐ എംഎൽ നേതാവ്‌ ശ്യാം ഗോഹിൽ, ആർപിഐ നേതാവ്‌ ഡോ.രാജേന്ദ്ര ഗവായ്‌, എഎപി നേതാവ്‌ ധനഞ്ജയ്‌ ഷിൻഡെ തുടങ്ങിയവർ യെച്ചൂരിയെ അനുസ്‌മരിച്ചു. ഗാന്ധിജിയുടെ ചെറുമകൻ തുഷാർ ഗാന്ധി, സാമൂഹ്യപ്രവർത്തക ടീസ്‌ത സെതൽവാദ്‌, മുതിർന്ന മാധ്യമപ്രവർത്തകൻ കുമാർ ഖേത്‌കർ, ദളിത്‌ ചിന്തകൻ അർജുൻ ഡാംഗ്ലെ, സാമൂഹ്യപ്രവർത്തകൻ ആനന്ദ്‌ തെൽതുംഡെ, ഇന്തോ–-പലസ്‌തീൻ ഫ്രണ്ട്‌ഷിപ്പ്‌ സൊസൈറ്റി നേതാവ്‌ ഫിറോസ്‌ മിതിബൊർവാല, ചലച്ചിത്ര സംവിധായകൻ സയീദ്‌ മിർസ, നാടക പ്രവർത്തകൻ പ്രസന്ന തുടങ്ങിയവരും പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top