22 December Sunday

അടിയന്തരാവസ്ഥയ്‌ക്കെതിരെ ധീരമായി നിലകൊണ്ട നേതാവായിരുന്നു യെച്ചൂരി- എം കെ സ്റ്റാലിൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

ചെന്നൈ> ഇടതുപക്ഷപ്രസ്ഥാനത്തിന്റെ അമരക്കാരനും ദേശീയരാഷ്‌ട്രീയത്തിലെ വേറിട്ട ശബ്ദമായിരുന്നു സീതാറാം യെച്ചൂരിയെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.

വിദ്യാർഥി നേതാവായിരുന്ന കാലത്ത്‌ അടിയന്തരാവസ്ഥയ്‌ക്കെതിരെ ധീരമായി നിലകൊണ്ട നേതാവായായിരുന്നു യെച്ചൂരിയെന്നും നിർഭയനായ നേതാവായിരുന്നു അദ്ദേഹമെന്നും യെച്ചൂരിയുടെ നിര്യാണത്തിൽ  അനുശോചനം രേഖപ്പെടുത്തവേ സ്റ്റാലിൻ പറഞ്ഞു.

തൊഴിലാളിവർഗത്തിനുവേണ്ടിയും മതനിരപേക്ഷത, സമത്വം, സാമൂഹ്യനീതി, പുരോഗമന ആശയങ്ങൾ എന്നിവയ്ക്ക്  വേണ്ടിയും നിലകൊണ്ട
സഖാവ് സീതാറാം യെച്ചൂരിയുമായുള്ള സൗഹൃദം താൻ എപ്പോഴും വിലമതിക്കുന്നുവെന്നും  അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിനും സഖാക്കൾക്കും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top