27 December Friday

ഇന്ത്യയുടെ കാവലാൾ; യെച്ചൂരിക്ക്‌ അന്ത്യാഭിവാദ്യമർപ്പിച്ച്‌ രാജ്യം

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

ഫോട്ടോ: പി വി സുജിത്ത്

ന്യൂഡൽഹി> സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയക്ക്‌ അന്ത്യാഭിവാദ്യമർപ്പിച്ച്‌ രാജ്യം. സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിൽ എത്തിയാണ്‌ ദേശീയ നേതാക്കൾ അന്ത്യാഭിവാദ്യമർപ്പിച്ചത്‌.  കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മുതിർന്ന പത്രപ്രവർത്തകനും ‘ന്യൂസ്‌ ക്ലിക് ’ എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്‌ത, കപിൽ സിബൽ, മനീഷ്‌ സിസോദിയ തുടങ്ങി നിരവധി നേതാക്കളാണ്‌ ആദരമർപ്പിക്കാൻ എകെജി ഭവനിൽ എത്തിയത്‌.

ഫോട്ടോ: പി വി സുജിത്ത്

ഫോട്ടോ: പി വി സുജിത്ത്



യെച്ചൂരിയുടെ വിയോഗം നികത്താനാവാത്ത നഷ്ടമെന്ന്‌ ശരത്‌ പവാർ പറഞ്ഞു. പാർലമെന്റിനെ മാസ്മരിക സ്വാധീനത്തിലാക്കിയ നേതാവായിരുന്നു യെച്ചൂരിയെന്ന്‌ കപിൽ സിബലും വരും തലമുറകൾക്ക്‌ രാഷ്ട്രീയ പാഠമെന്ന്‌ കനിമൊഴിയും പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, എം വി ഗോവിന്ദൻ, ബൃന്ദ കാരാട്ട്‌, പ്രകാശ്‌ കാരാട്ട്‌, എം എ ബേബി, വിജു കൃഷ്ണൻ, ഡി രാജ, വി കെ ശ്രീമതി,  കെ കെ ശൈലജ, പി രാജീവ്‌, ഇ പി ജയരാജൻ, വി എൻ വാസവൻ, സി എസ്‌ സുജാത, തോമസ്‌ ഐസക്‌, വി ശിവദാസൻ, പി സതീദേവി, പി കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും അന്തിമോപചാരമർപ്പിച്ചു.

ഫോട്ടോ: പി വി സുജിത്ത്

ഫോട്ടോ: പി വി സുജിത്ത്

 

യെച്ചൂരിയുടെ മൃതദേഹം വൈകുനേരം 3 വരെ എകെജി ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. വൈകിട്ട് 5ന് 14 അശോക റോഡ് വരെ വിലാപ യാത്രയായി നീങ്ങും. തുടർന്ന് മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി എയിംസ് അധികൃതർക്കു കൈമാറും.

ഫോട്ടോ: പി വി സുജിത്ത്

ഫോട്ടോ: പി വി സുജിത്ത്

ഫോട്ടോ: പി വി സുജിത്ത്

ഫോട്ടോ: പി വി സുജിത്ത്

ഫോട്ടോ: പി വി സുജിത്ത്

ഫോട്ടോ: പി വി സുജിത്ത്

ഫോട്ടോ: പി വി സുജിത്ത്

ഫോട്ടോ: പി വി സുജിത്ത്

ഫോട്ടോ: പി വി സുജിത്ത്

ഫോട്ടോ: പി വി സുജിത്ത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top