ബംഗളൂരൂ > ബംഗളൂരുവിൽ കാറിനു മുകളിലേക്ക് കണ്ടെയ്നർ മറിഞ്ഞ് കാർ യാത്രികരായ 6 പേർക്ക് ദാരുണാന്ത്യം. നെലമംഗലയിലാണ് അപകടമുണ്ടായത്. ദേശീയപാത 48ൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നർ കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. വിജയപുരയിലേക്ക് അവധി ആഘോഷിക്കാൻ പോയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..