റായ്പൂർ > ഛത്തീസ്ഗഢിലെ ബലോഡ് ജില്ലയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. 13 അംഗസംഘം കുടുംബ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ദൗണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. ഗുണ്ടർദേഹി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആറ് പേർ തൽക്ഷണം മരിച്ചിരുന്നു. ദുർപത് പ്രജാപതി (30), സുമിത്ര ബായ് കുംഭകർ (50), മനീഷ കുംഭ്‌കർ (35), സഗുൺ ബായ് കുംഭ്‌കർ (50), ഇംല ബായ് (55), ജിഗ്നേഷ് കുംഭ്‌കർ (7) എന്നിവരാണ് മരിച്ചത്.
അഞ്ച് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ പരിക്കേറ്റ ഏഴ് പേരെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. ഇവരെ വിദഗ്ധ ചികിത്സക്കായി രാജ്നന്ദ്ഗാവ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമായതെന്ന് റിപ്പോർട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..