03 December Tuesday

കർണാടകത്തിൽ കാറുകൾ കൂട്ടിയിടിച്ച് 6 മരണം

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

ബം​ഗളൂരു > ബം​ഗളൂരുവിൽ കാറുകൾ കൂട്ടിയിടിച്ച് 6 പേർ മരിച്ചു. തുമകുറു മധുഗിരിയിലാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ച 4 പേർ ഒരു കുടുംബത്തിലെ അം​ഗങ്ങളാണ്. 7 പേരാണ് കാറിലുണ്ടായിരുന്നത്.

മുമ്പേ പോയിരുന്ന ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു പേരാണ് ഈ കാറിലുണ്ടായിരുന്നത്. ഇവരും മരണമടഞ്ഞു. 5 വയസും 14 മാസവും‍ പ്രായമുള്ള കുട്ടികൾ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top