22 December Sunday

പഞ്ചാബിൽ ആറ് നില കെട്ടിടം തകർന്നു: നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2024

ചണ്ഡീഗഢ് > പഞ്ചാബിൽ ആറ് നില കെട്ടിടം തകർന്നു. മൊഹാലിയിലെ സൊഹാന ​ഗ്രാമത്തിലാണ് അപകടമുണ്ടായത്. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോർട്ടുണ്ട്. എൻഡിആർഎഫ്, പൊലീസ്, അ​ഗ്നി രക്ഷാ സേന എന്നീ സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

അപകടകാരണം വ്യക്തമല്ല. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് മൊഹാലി എസ്എസ്പി ദീപക് പരീഖ് പറഞ്ഞു. 10 മുതൽ 11 പേർ വരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കെട്ടിടാവശിഷ്ടങ്ങൾ എത്രയും വേഗം നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി വെളിച്ച സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

മുഴുവൻ ഭരണകൂടത്തെയും മറ്റ് രക്ഷാപ്രവർത്തകരെയും വിന്യസിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എക്‌സിൽ കുറിച്ചു. സമീപത്തെ ബേസ്‌മെന്റ് കുഴിച്ചതാണ് അപകടത്തിന് കാരണമെന്നാണ് സംശയം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top