30 November Saturday

പാമ്പിൻ കടിയേൽക്കുന്നത് നോട്ടബിൾ ഡിസീസ് പട്ടികയിൽ ഉൾപ്പെടുത്തണം: കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024

ഡൽഹി > പാമ്പ് കടിയേൽക്കുന്നത് നോട്ടബിൾ ഡിസീസ് പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവയുടെ കത്ത്. പാമ്പ് കടി പൊതുജനാരോ​ഗ്യ പ്രശ്നമാണെന്നും കടിയേറ്റാൽ മരണം വരെ സംഭവിക്കാമെന്നുമാണ് കത്തിൽ പറയുന്നു.

പാമ്പ് കടിയേറ്റ മരണങ്ങളും കടിയേൽക്കുന്നതും സർക്കാർ-സ്വകാര്യ ആരോ​ഗ്യ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധമാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. സംശയാസ്പദമായി പാമ്പ് കടിയേൽക്കുന്നതും ഇതിൽപ്പെടുമെന്നും മെഡിക്കൽ കോളേജുകൾക്കും നിർദേശം ബാധകമാണെന്നും കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി.

പാമ്പുകടിയേറ്റ പ്രശ്നം പരിഹരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി നാഷണൽ ആക്ഷൻ ഫോർ പ്രീവെൻഷൻ ആൻഡ് കണ്ട്രോൾ ഓഫ് സ്നേക് ബൈറ്റ് എൻവേഷൻ എന്ന ദേശീയ കർമപദ്ധതി ആരോ​ഗ്യ കുടുംബക്ഷേമ മന്ത്രാലയം തുടക്കമിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top