22 December Sunday

​ഗരീബ്‍രഥിൽ പാമ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

മുംബൈ > മധ്യപ്രദേശിലെ ജബൽപുരിൽ നിന്ന് മുംബൈയിലേക്കുള്ള ​ഗരീബ്‍രഥ് എക്സ്പ്രസ് ട്രെയിനിലെ എസി കോച്ചിൽ പാമ്പ്. ഞായറാഴ്ച രാവിലെ മുംബൈയിൽ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ കസാറ സ്റ്റേഷനു സമീപമെത്തിയപ്പോഴാണ് യാത്രക്കാര്‍ പാമ്പിനെ കണ്ടത്.

അപ്പര്‍ ബര്‍ത്തിലെ കമ്പിയിൽ പാമ്പ് ചുറ്റിക്കിടക്കുന്ന വീഡിയോ വൈറലായി. ഈ സമയം അപ്പര്‍ ബര്‍ത്തിൽ ല​ഗേജുകള്‍‌ മാത്രമാണുണ്ടായിരുന്നത്. തൊട്ടുതാഴെയുള്ള സീറ്റിലും കമ്പാര്‍ട്ടുമെന്റിലും  നിരവധി യാത്രക്കാരുണ്ടായിരുന്നു. കസാറ സ്റ്റേഷനു സമീപം ട്രെയിൻ നിർത്തിയപ്പോൾ സമീപത്തെ മരത്തിൽ നിന്ന് പാമ്പ് കോച്ചിലേക്ക് കയറിയതാണെന്ന് സംശയിക്കുന്നു.  പാമ്പ് എസി പാനലിലേക്ക് കയറിയതോടെ ഈ കോച്ച് അടച്ചു. യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top