22 December Sunday

ജോലി സമ്മർദ്ദം; ഐടി ജീവനക്കാരൻ സ്വയം ഷോക്കേൽപ്പിച്ച് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

പ്രതീകാത്മകചിത്രം

ചെന്നൈ > ജോലി സമ്മർദ്ദം താങ്ങാനാവാതെ ഐടി ജീവനക്കാരനായ യുവാവ് സ്വയം ഷോക്കടിപ്പിച്ച് മരിച്ചു.  തമിഴ്നാട് തേനി സ്വദേശി കാർത്തികേയനെ (38)യാണ് ചെന്നൈക്കടുത്ത് ഓൾഡ് മഹാബലിപുരം റോഡിൽ താഴമ്പൂരിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരം മുഴുവൻ ഇലക്ട്രിക്ക് കമ്പികൾ ചുറ്റിയ നിലയിലായിരുന്നു. പല്ലാവാരത്തെ സ്വകാര്യ കമ്പനിയിൽ 15 വർഷമായി സോഫ്റ്റ് വെയർ എൻജിനിയറായി ജോലി ചെയ്യുകയായിരുന്നു.

വീട്ടിൽ ആരുമില്ലാതെയിരുന്ന സമയത്താണ് സംഭവം നടന്നത്. ഭാര്യ തിരിച്ചെത്തിയപ്പോഴാണ് കാർത്തികേയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ ഇലക്ട്രിക്ക് കമ്പികൾ ചുറ്റി ഷോക്കടിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ അയൽവാസികളെയും പൊലീസിനെയും വിവരമറിയിച്ചു.  ജോലി സ്ഥലത്തെ സമ്മർദ്ദത്തെപ്പറ്റി കാർത്തികേയൻ പരാതി പറഞ്ഞിരുന്നതായും വിഷാദത്തിന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top