23 December Monday
കടുത്ത വിമർശനവുമായി രാഹുൽ

ബിജെപിയുടെ തെറ്റായ നയങ്ങൾ സൈനികരുടെ വിലപ്പെട്ട ജീവൻ കവരുന്നു; വിമർശനവുമായി രാഹുൽ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

ന്യൂഡൽഹി>  ബിജെപിയുടെ തെറ്റായ നയങ്ങള്‍ മൂലമാണ് സൈനികര്‍ക്ക് തുടര്‍ച്ചയായി ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സൈനികരുടെ ജീവൻ നഷ്ടമാവുന്ന സംഭവങ്ങള്‍ ദുഃഖകരവും ആശങ്കാജനകവുമാണെന്നും രാഹുല്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മേജര്‍ റാങ്ക് ഓഫീസര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണം. തന്റെ എക്‌സ് ഹാന്‍ഡിലിലായിരുന്നു രാഹുലിന്റെ വിമര്‍ശനങ്ങള്‍.

കത്വ ജില്ലയിലെ മച്ചേദി വനമേഖലയില്‍ സമാനമായ ഭീകരാക്രമണം അഞ്ച് സൈനികരുടെ ജീവന്‍ അപഹരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് ദോഡയിലെ ഏറ്റുമുട്ടല്‍. ഈയിടെയായി ജമ്മു ഡിവിഷനില്‍ ഭീകരാക്രമണങ്ങളുടെ സംഭവങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

'സംഭവങ്ങള്‍ ദുഃഖകരവും ആശങ്കാജനകവുമാണ്. ആവര്‍ത്തിച്ചുള്ള സുരക്ഷാ വീഴ്ചകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കുകയും രാജ്യത്തെയും സൈനികരെയും ദ്രോഹിക്കുന്ന കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും ചെയ്യുക,'' രാഹുല്‍ എക്സില്‍ കുറിച്ചു.

 ആവര്‍ത്തിച്ചുള്ള ഭീകരാക്രമണങ്ങള്‍ ജമ്മു കശ്മീരിന്റെ മോശം അവസ്ഥയാണ് വെളിപ്പെടുത്തുന്നത്. ബിജെപിയുടെ തെറ്റായ നയങ്ങളുടെ ആഘാതം പേറുന്നത് നമ്മുടെ സൈനികരും അവരുടെ കുടുംബങ്ങളുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

'മോദി സര്‍ക്കാര്‍ എല്ലാം 'സാധാരണപോലെ' എന്ന മട്ടിലാണ് പ്രവര്‍ത്തിക്കുന്നത്, ഒന്നും മാറിയിട്ടില്ല,' കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എക്‌സിലൂടെ പ്രതികരിച്ചു.  ദേശീയ സുരക്ഷ അപകടത്തിലാക്കരുതെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top