27 December Friday

സോനം വാങ്ചുകിന് ഐക്യദാർഢ്യം; നിരാഹാരസമരം ചെയ്ത മേധാപട്‍കർ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

ന്യൂഡൽഹി> ലഡാക്കിലെ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നിരാഹാരസമരം നടത്തിയ മനുഷ്യാവകാശപ്രവർത്തക മേധാപട്കർ കസ്റ്റഡിയിൽ. സോനം വാങ്ചുകിന് വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഗുലാബ് വാതികയിൽ പ്രതിഷേധിച്ച മേധയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ലഡാക്കിന് സംസ്ഥാന പദവിയടക്കം ആവശ്യപ്പെട്ട് ദില്ലി ചലോ എന്ന പദയാത്ര സെപ്റ്റംബർ ഒന്നിന് ലേയിൽനിന്നാണ് സോനം വാങ്ചുക്കും സംഘവും ആരംഭിച്ചത്. ഗാന്ധി സമാധിയിലേക്ക് മാർച്ച് നടത്തുകയായിരുന്ന സോനം വാങ്ചുകിനെയും അനുയായികളായ 120-ഓളം പേരേയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top