22 December Sunday

സോനം വാങ്ചുക് നിരാഹാരം 
അവസാനിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024


ന്യൂഡൽഹി
ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണം എന്നതടക്കമുള്ള ആവശ്യങ്ങളിൽ ചര്‍ച്ച പുനരാരംഭിക്കാൻ കേന്ദ്രം തയ്യാറായതോടെ  പരിസ്ഥിതി പ്രവര്‍ത്തകൻ സോനം വാങ്ചുക് പതിനാറു ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു.  ഉന്നതാധികാര സമിതി യോ​ഗം ഡിസംബര്‍ 3ന് ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായിയുടെ നേതൃത്വത്തിൽ ചേരാമെന്ന് കേന്ദ്രം അറിയിച്ചു. ഇതുസംബന്ധിച്ച കത്ത് ആഭ്യന്തരമന്ത്രാലയ ജോയിന്റ് സെക്രട്ടറി  കൈമാറിയതായി വാങ് ചുക് അറിയിച്ചു. ചര്‍ച്ച പുനരാരംഭിക്കുക എന്ന  പ്രധാനം ആവശ്യം അം​ഗീകരിച്ചതിനാൽ നിരാഹാരം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചർച്ചയ്‌ക്ക്‌ തയ്യാറാകണമെന്ന്‌ ആവശ്യപ്പെട്ട് ലഡാക്കിൽനിന്ന്‌ ഡൽഹിയിലേക്ക്‌ നടത്തിയ മാർച്ച്‌ സിംഘു അതിർത്തിയിൽ തടഞ്ഞ പൊലീസ്‌ സോനം വാങ്ചുക്കിനെയും സംഘത്തെയും കസ്റ്റഡിയിലെടുത്തിരുന്നു. ജന്തർ മന്തറിൽ സമരത്തിന്‌ കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ്‌ അനുമതി നിഷേധിച്ചതോടെ ലഡാക്ക്‌ ഭവനിലായിരുന്നു നിരാഹാരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top