22 December Sunday

ലൈംഗികാതിക്രമ കേസിൽ സൂരജ് രേവണ്ണയ്ക്ക് ഉപാധികളോടെ ജാമ്യം

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

ബം​ഗളുരു > പാർടി പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജെഡിഎസ് നേതാവ് സൂരജ് രേവണ്ണയ്ക്ക് ഉപാധികളോടെ ജാമ്യം. ബം​ഗളുരുവിലെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്  പാർടി പ്രവർത്തകൻ നൽകിയ പരാതിയിൽ ജൂൺ 23നാണ് സൂരജ് രേവണ്ണ അറസ്റ്റിലായത്.

പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന് സൂരജ് രേവണ്ണയോട് കോടതി നിർദേശിച്ചു. അനുമതിയില്ലാതെ സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര ചെയ്യരുതെന്നും ജാമ്യ ഉത്തരവിൽ പറയുന്നു.

മുൻ എംഎൽഎ എച്ച് ഡി രേവണ്ണയുടെ മകനും ലൈംഗികാതിക്രമ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഹാസൻ മുൻ എം.പി പ്രജ്വൽ രേവണ്ണയുടെ സഹോദരനുമാണ് സൂരജ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top