27 December Friday

അധിക്ഷേപ പരാമർശം: യൂട്യൂബർക്കെതിരെ സൗരവ് ഗാംഗുലി പൊലീസില്‍ പരാതി നല്‍കി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

കൊൽക്കത്ത> സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നുകാട്ടി യൂട്യൂബർക്കെതിരെ ഇന്ത്യൻ മുൻ ക്രിക്കറ്റ്‌ ക്യാപ്‌റ്റനും ബിസിസിഎ മുൻ അധ്യക്ഷനുമായ സൗരവ് ​ഗാം​ഗുലി പൊലീസിൽ പരാതി നൽകി.

പശ്ചിമ ബംഗാളിലെ ആർ ജി കര്‍ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗംചെയ്ത കൊലപ്പെടുത്തിയ സംഭവത്തിൽ ​ഗാം​ഗുലി നടത്തിയ പരാമർശം തെറ്റായ രീതിയിൽ ഉപയോ​ഗിച്ചെന്ന് കാട്ടി യൂടൂബർ മൃൺമോയ് ദാസിനെതിരെയാണ് താരം പരാതി നൽകിയത്.

പരാതി ഓൺലൈനായി ലഭിച്ചതായി കൊൽക്കത്ത പൊലീസ് സൈബർ സെൽ അറിയിച്ചു. വിഷയം പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top