08 September Sunday
ആവശ്യം സർവ്വകക്ഷി യോഗത്തിൽ

ബജറ്റിനും മുൻപേ ബിഹാറിന് പ്രത്യേക പദവി ആവശ്യവുമായി ജെഡിയു

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ന്യൂഡൽഹി> ബിഹാറിന് പ്രത്യേക പദവി നൽകണമെന്ന ആവശ്യവുമായി ജനതാദൾ യുണൈറ്റഡ് വീണ്ടും രംഗത്ത്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച  ആരംഭിക്കുന്നതിന് മുമ്പുള്ള സർവകക്ഷി യോഗത്തിലാണ് ആവശ്യം.

സർവ്വകക്ഷി യോഗത്തിന് ശേഷം കോൺഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്.

വൈഎസ്ആർ കോൺഗ്രസ് ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടു. ഭരണകക്ഷിയും എൻഡിഎ മുന്നണിയിലെ ഘടകക്ഷിയുമായ ടിഡിപി ഇക്കാര്യത്തിൽ  നിശ്ശബ്ദത പാലിച്ചു.

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ജെഡിയു എക്‌സീക്യൂട്ടീവ് യോഗത്തിൽ ബീഹാറിന് പ്രത്യേക പദവി അല്ലെങ്കിൽ പാക്കേജ് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. പാർട്ടി അധ്യക്ഷനും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ അധ്യക്ഷനായ യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രത്യേക പദവി ആവശ്യപ്പെട്ട് ബീഹാർ മന്ത്രിസഭ കഴിഞ്ഞ വർഷം പ്രമേയം പാസാക്കിയിരുന്നു.

എൻഡിഎ മുന്നണിയിലെ പ്രധാന രാഷ്ട്രീയ പാർട്ടിയാണ് ജെഡിയു, ടിഡിപി എന്നിവ. ബിഹാർ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾക്ക് പ്രത്യേക പദിവ, പ്രത്യേക സഹായം എന്ന നിബന്ധ മുന്നോട്ട് വെച്ചിരുന്നു. പിന്നീട് സീറ്റു വിഭജനവും മുന്നണി ചർച്ചകളും മുന്നേറിയതോടെ ഇരു പാർട്ടികളും ഇക്കാര്യത്തിൽ നിശ്ശബ്ദത തുടരുകയായിരുന്നു. ബജറ്റിനും മുൻപേ സർവ്വകക്ഷി യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചത് പ്രത്യേക ലക്ഷ്യത്തോടെയാണെന്നും കരുതുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top