19 September Thursday

ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ശ്രീലങ്ക

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

പ്രതീകാത്മകചിത്രം

ചെന്നൈ > രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ശ്രീലങ്കൻ നാവികസേന. ഇന്റർനാഷണൽ മാരിടൈം ബൗണ്ടറി ലൈനിന് സമീപത്തുവെച്ചാണ് മത്സ്യത്തൊഴിലാളികളെ നേവിക്ക് കൈമാറിയത്. അറസ്റ്റിലായ രണ്ട് മത്സ്യത്തൊഴിലാളികളെയും ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹവും രാമേശ്വരം തീരത്തുള്ള ഇന്ത്യൻ നാവികസേനയുടെ കപ്പലായ ഐഎൻഎസ് ബിത്രക്ക് കൈമാറിയതായി തമിഴ്നാട് തീരദേശ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

ആഗസ്റ്റ് ഒന്നിന് ഇൻറർനാഷനൽ മാരിടൈം ബൗണ്ടറി ലൈനിന് സമീപം രാമേശ്വരത്ത് നിന്നുള്ള നാല് മത്സ്യത്തൊഴിലാളികളുമായി വന്ന ബോട്ട് ശ്രീലങ്കൻ നാവികസേനയുടെ ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികൾ വെള്ളത്തിൽ വീണു. ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തു. മറ്റ് രണ്ട് പേരെ ശ്രീലങ്കൻ അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെയാണ് മോചിപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top