ന്യൂഡൽഹി > ‘അരഗലയ’ എന്ന വൻപ്രക്ഷോഭത്തിന്റെ തുടർച്ചയായി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിർണായക വിധിയെഴുത്ത് നടത്തിയ ശ്രീലങ്കൻ ജനതയെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അഭിനന്ദിച്ചു. ജനത വിമുക്തി പെരമുന(ജെവിപി)യുടെയും നാഷണൽ പീപ്പിൾസ് പവറിന്റെയും നേതാവായ അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ ഒൻപതാം പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ടിരിക്കയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി വിജയിക്കുന്നത് ശ്രീലങ്കയിൽ ആദ്യം, അതിനാൽ ഇത് ചരിത്ര സന്ദർഭമാണ്.
പ്രസിഡന്റ് ദിസനായകെ ശ്രീലങ്കയെ സാമൂഹിക–-സാമ്പത്തിക വികസനത്തിന്റെയും പുരോഗതിയുടെയും ക്ഷേമത്തിന്റെയും പാതയിൽ നയിക്കുമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും സിപിഐ എമ്മിന് ഉറപ്പുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് വിജയാശംസ നേരുന്നു– -പിബി പ്രസ്‌താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..