21 December Saturday

ഡല്‍ഹിയില്‍ 22 വയസുകാരന്‍ കുത്തേറ്റ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

ന്യൂഡല്‍ഹി>  ഡല്‍ഹി ദില്‍ഷദ് ഗാര്‍ഡന് സമീപം 22 വയസുകാരന്‍ കുത്തേറ്റ് മരിച്ചു. അനുരാഗ് എന്ന യുവാവാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അനുരാഗിന് കുത്തേറ്റത്.അനുരാഗിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് റിങ്കുവിനും കുത്തേറ്റു. ഇരുവരും ബൈക്കില്‍ സഞ്ചരിക്കുന്ന സമയത്ത് മൂന്ന് പേരുള്ള സംഘം ഇവരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു

റിങ്കു ആശുപത്രിയില്‍ ചികിത്സയിലാണ്. പട്രോളിംഗിന് വന്ന പോലീസ് സംഘമാണ് ഇരുവരേയും കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അനുരാഗ് മരിച്ചു.

സംഘത്തിലെ ഒരാളാണ് അനുരാഗിനെയും റിങ്കുവിനെയും കുത്തിയത്. ശേഷം സംഘം കടന്നുകളഞ്ഞു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.












 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top