ന്യൂഡൽഹി > പൊതു നന്മയുടെ പേരിൽ ഏത് സ്വകാര്യ സ്വത്തും സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീംകോടതി. 1978ൽ ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ 1978ലെ വിധിയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻറെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ച് റദ്ദാക്കിയത്. എല്ലാ സ്വകാര്യ സ്വത്തുക്കളും സമൂഹത്തിന്റെ വിഭവങ്ങളായി കണക്കാക്കാനാകില്ലെന്നും സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് നിരീക്ഷിച്ചു.
പൊതുനന്മ ലക്ഷ്യമിട്ട് വിതരണത്തിനായി സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ വിഭവങ്ങളും ഏറ്റെടുക്കാൻ ഭരണഘടനാപരമായി സർക്കാരുകൾക്ക് അധികാരമില്ലെന്ന് വിധിയിൽ കോടതി വ്യക്തമാക്കി. എന്നാൽ ചില കേസുകളിൽ ഇത് മാറാമെന്നും ചീഫ് ജസ്റ്റിസ് വിധിയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..