22 December Sunday

ന്യൂഡൽഹി – ഡെറാഡൂൺ ശതാബ്ദി എക്‌സ്‌പ്രസിന്‌ നേരെ കല്ലേറ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

photo credit:X

സഹാറൻപൂർ>  ന്യൂഡൽഹി –- -ഡെറാഡൂൺ ശതാബ്ദി എക്‌സ്‌പ്രസിന്‌ നേരെ കല്ലേറ്‌.  കല്ലേറിൽ ട്രെയിനിന്റെ  ജനൽ തകർന്നതായി പൊലീസ് അറിയിച്ചു. നവംബർ 17 ന് സഹറൻപൂർ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ  ഖാനലംപുര യാർഡിൽ എത്തിയപ്പോഴാണ്‌ സംഭവം. ആക്രമണത്തിൽ പൊലീസ്‌ എഫ്ഐആർ രജിസ്റ്റർ ചെയ്തതു.

സംഭവത്തിൽ റെയിൽവേ അന്വേഷണം തുടങ്ങി. കല്ലേറിൽ സി 2 കോച്ചിലെ 18, 19 സീറ്റുകളുടെ ചില്ലാണ്‌ തകർന്നത്‌.

യാത്രക്കാരിൽ ഒരാളാണ്‌ പൊലീസിനെ വിവരമറിയിച്ചത്‌.എന്നാൽ റെയിൽവേ പൊലീസും(ജിആർപി) റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും(ആർപിഎഫ്)സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. നവംബർ 17ന് സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കല്ലേറുണ്ടായത്. വിഷയത്തിൽ അന്വേഷണം നടക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top