23 December Monday

ഡൽഹിയിൽ പശുവിന്റെ കുത്തേറ്റ്‌ വയോധികൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

representative image


ന്യൂഡൽഹി
ഡൽഹി രോഹിണിയിൽ അലഞ്ഞു നടന്ന പശുവിന്റെ കുത്തേറ്റ്‌ വയോധികൻ കൊല്ലപ്പെട്ടു. സായാഹ്‌ന സവാരിക്ക്‌ ഇറങ്ങിയ രാധേ ശ്യാം ബത്ര(75)യാണ്‌ കൊല്ലപ്പെട്ടത്‌. അലഞ്ഞുനടക്കുന്ന പശുക്കൾ ഗതാഗതം തടസ്സപ്പെടുത്തുന്നതും ആളുകളെ ആക്രമിക്കുന്നതും ഡൽഹിയിൽ നിത്യസംഭവമാണ്‌. കുട്ടികളും വയോധികരുമാണ്‌ കൂടുതലായും ആക്രമണത്തിന്‌ ഇരകളാകുന്നത്‌. അയൽഗ്രാമങ്ങളിൽനിന്ന്‌ കൂട്ടമായി എത്തുന്ന പശുക്കൾ റോഡിൽ നിറഞ്ഞ്‌ ഗതാഗതം മുടക്കുന്നു. പൊലീസും ഡൽഹി കോർപറേഷനും പരസ്‌പരം പഴിചാരുകയാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top