22 December Sunday

പേന മോഷ്‌ടിച്ചെന്നാരോപിച്ച് മൂന്നാംക്ലാസുകാരന് ക്രൂരമർദനം

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

പ്രതീകാത്മക ചിത്രം

ബം​ഗളൂരു > പേന മോഷ്‌ടിച്ചെന്നാരോപിച്ച് കർണാടകത്തിൽ മൂന്നാംക്ലാസുകാരന് ക്രൂരമർദനം. റായ്ച്ചൂരിലെ രാമകൃഷ്ണ ആ​ശ്രമത്തിലാണ് സംഭവം. ആ​ശ്രമത്തിന്റെ അധികാരിയായ വേണു​ഗോപാലും സഹായികളുമാണ് മൂന്നാംക്ലാസുകാരനെ മർദിച്ചത്. പേന മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു സംഭവം. തടിക്കഷ്ണങ്ങളും ബാറ്റും ഉപയോ​​ഗിച്ച് മർദിച്ചതായും മുറിയിൽ പൂട്ടിയിട്ടതായും കുട്ടി പറഞ്ഞു. കുട്ടിയുടെ കണ്ണിനടക്കം പരിക്കുണ്ട്. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top